Sunday, June 21, 2015

വലുതാവല്‍

ആപ്പിള്‍ കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദേവൂന്‍ മാങ്ങ വേണം. ഉള്ളതല്ലേ കൊടുക്കാന്‍ പറ്റൂ..  

കുറച്ച് കഴിഞ്ഞ്  നോക്കിയപ്പോള്‍ ദേവു ആപ്പിള്‍ രണ്ട് പീസ് കഴിക്കുന്നു.  

ഒന്നു പ്രോല്‍സാഹിപ്പിക്കാനായി ഞാന്‍ അടുത്ത് ചെന്നു.

"ആപ്പിള്‍ കഴിച്ചാല്‍ നല്ല സ്ട്രൊണ്ട് ആവും.. വേഗം കഴിച്ചോ.."

"അച്ഛനെപ്പോലെയോ?"

"അതെ"

"അച്ഛനെപ്പോലെ വലുതാവോ.. സ്ട്രോങ്ങ് ആവോ??"

"ങാ.. അതെ"

ഉടനെ മുഖത്ത് ഒരു ഇഷ്ടക്കേട് ഭാവം വന്നു.

"വേണ്ട.. എനിച്ച് അങ്ങനെ ആവണ്ടാ.. എനിച്ച് ഇഷ്ടല്ലാ"(ഉദ്ദേശം മനസ്സിലായില്ല.  ഈ ബോഡിക്കാണ്‍ സ്ടോങ്ങ് എന്ന് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വേണ്ട എന്നാണോ. വലുതാവാനേ  താല്‍പര്യം ഇല്ല എന്നാണോ.. എന്തായാലും ക്ലിയറ് ചെയ്യാന്‍ പോയില്ല)No comments:

Post a Comment