'വെറുതേ' എന്ന വാക്ക്
ദേവു വളരെ കൂടുതലായി ഉപയോഗിച്ചുവരുന്നു.
പക്ഷേ,
ഈ വാക്കിന്റെ അര്‍ത്ഥത്തില്‍ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ടെന്ന് മാത്രം.
ദേവുവിന്റെ ചില പ്രവര്‍ത്തികള്‍
- നടന്ന്
പോകുമ്പോള്‍ ടേബിളില്‍ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളോ ടോയ്സോ അങ്ങനെ എന്തെങ്കിലും
കണ്ടാല്‍, അതെല്ലാം ഒന്ന് താഴെ വലിച്ചിട്ട്
അലങ്കോലമാക്കി വലിയ സംതൃപ്തിയോടെ പോകുന്ന കാണാം
- എന്തെങ്കിലും
ഒരു സാധനം കയ്യില്‍ പിടിച്ചോണ്ട് ജനാലയുടേയോ ബാല്ക്കണിയുടേയോ ഭാഗത്തേയ്ക്ക് പോയാല്‍
ആ സാധനം പിന്നെ കിട്ടില്ലെന്ന് ഉറപ്പിക്കാം
ഇത്തരം പ്രവര്‍ത്തികള്‍
കണ്ടാല്‍ സ്വാഭാവികമായും ചെറിയൊരു രോഷം തോന്നുകയും അത് നമ്മള് ചോദ്യം ചെയ്യുകയും പതിവാണല്ലോ. പക്ഷേ, ഈ ചോദ്യം ചെയ്യലിന് ലഭിക്കുന്ന ഉത്തരം വളരെ
സ്റ്റ്രോങ്ങ് ആണ്.
"ഞാന്‍ വെറുതേ ചെയ്തതല്ലേ"
ഇതാണ് ഉത്തരം.
വീണ്ടും ചോദിച്ചാല്‍ ഇതേ ഉത്തരം കുറച്ചുകൂടി ആധികാരിമഭാവത്തിലും
വാദി പ്രതിയാകുന്ന പരുവത്തിലുമാകും.
ഇനിയും ചോദിച്ചാല്‍
ആള് കരയും. അത്രയേ ഉള്ളൂ.